കാലഘട്ടത്തിൽ അനിവാര്യമായ നവസുവിശേഷവത്കരണത്തിനും പുനഃസുവിശേഷവത്കരണത്തിനും ആത്മാവിന്റെ അഗ്നിയഭിഷേകം അനിവാര്യമാണ്. താപസജീവിതവും വചനപ്രഘോഷണവും മുഖ്യദൗത്യങ്ങളായി ഏറ്റെടുത്തു.
ലോകസുവിശേഷവത്കരണത്തിനായി ജീവാർപ്പണം ചെയ്യാൻ വിളിക്കപ്പെട്ടവരാണ് ദൈവകരുണയുടെ പ്രഘോഷകരായ പിഡിഎം വൈദീകർ. 2018 ഏപ്രിൽ 24 നു പാലക്കാട് രൂപതയിലെ അട്ടപ്പാടിയിൽ പയസ് യൂണിയനായി ആരംഭിച്ച ഈ സമൂഹം ദൈവകരുണയാൽ 2021 മെയ് 30 നു മോണസ്ട്രിയായി ഉയർത്തപ്പെട്ടിരുന്നു. തൊട്ടടുത്ത വർഷംതന്നെ 2022 ജനുവരി 1 നു പാലാ രൂപതയുടെ അദ്ധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ആശീർവാദത്താൽ മുത്തിയമ്മയുടെ മണ്ണായ കുറവിലങ്ങാട് നിന്നും PDM Monastery പ്രവർത്തനമാരംഭിച്ചു. പാലക്കാട് രൂപതയുടെ പുറത്തുള്ള ആദ്യത്തെ മോണസ്റ്ററിയാണ് പിഡിഎം കുറവിലങ്ങാട്. തിരുസഭയ്ക്ക് വേണ്ടിയുള്ള മധ്യസ്ഥ പ്രാർത്ഥനകൾ, വൈദീകർക്കും സമർപ്പിതർക്കുമുള്ള ശുശ്രൂഷകൾ, കുട്ടികൾക്കും യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായുള്ള വ്യത്യസ്തങ്ങളായ ദൈവരാജ്യ ശുശ്രൂഷകൾ, ദൈവവിളി ധ്യാനങ്ങൾ, സുവിശേഷവേലയ്ക്കുവേണ്ടുന്ന പരിശീലന ക്യാമ്പുകൾ തുടങ്ങിയ ശുശ്രൂഷകൾ Kuravilangad PDM ൽ നിന്നും ദൈവജനം സ്വീകരിച്ചുവരുന്നു.
uoMNCjScFqiHsV