Articles https://pdmkuravilangad.org/blog Fri, 01 Dec 2023 09:19:19 +0000 en-US hourly 1 https://wordpress.org/?v=6.5.3 https://pdmkuravilangad.org/blog/wp-content/uploads/2023/11/cropped-cropped-logo-32x32.png Articles https://pdmkuravilangad.org/blog 32 32 230848399 ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ PDM: https://pdmkuravilangad.org/blog/%e0%b4%ab%e0%b4%be-%e0%b4%b8%e0%b5%87%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b0%e0%b5%8d-%e0%b4%96%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af/ https://pdmkuravilangad.org/blog/%e0%b4%ab%e0%b4%be-%e0%b4%b8%e0%b5%87%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b0%e0%b5%8d-%e0%b4%96%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af/#respond Thu, 30 Nov 2023 05:43:28 +0000 https://bispage.in/demo/pdm/?p=68 ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, പാലക്കാട് രൂപതയില്‍ പുലാപ്പറ്റ ഇടവകയില്‍ വര്‍ഗീസ്, ത്രേസ്യ ദമ്പതികളുടെ ഏഴുമക്കളില്‍ ആറാമനായ വട്ടായിലച്ചനെ ചെറുപ്പം മുതല്‍ ലോകനേട്ടങ്ങളോ, അധികാരങ്ങളോ, സ്ഥാനമാനങ്ങളോ, ലോകത്തിന്‍റെ മറ്റെന്തെങ്കിലുമോ സന്തോഷിപ്പിച്ചിരുന്നില്ല. മറിച്ച് ദൈവത്തെ സ്വന്തമാക്കാന്‍ വേണ്ടി ലോകത്തെ ത്യജിക്കാനുള്ള ആഗ്രഹമായിരുന്നു മുന്നിട്ടു നിന്നിരുന്നത്. അതോടൊപ്പം തന്നെ ആത്മാക്കളെ നേടാന്‍വേണ്ടി സഹനങ്ങള്‍ ഏറ്റെടുക്കാന്‍ പരിശുദ്ധാത്മാവ് കൃപയും കര്‍മ്മോത്സുകതയും കൊടുത്തപ്പോള്‍ വൈദിക പരിശീലന കാലഘട്ടത്തില്‍ തന്നെ ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഹൃദയവും തീക്ഷ്ണത നിറഞ്ഞ വ്യക്തിത്വവുമുണ്ടായിരുന്ന അച്ചന്‍ ബൈബിളും വിശുദ്ധരുടെ ജീവചരിത്രങ്ങളും മറ്റ് ആത്മീയ പ്രസിദ്ധീകരണങ്ങളും ഇടവകകളില്‍ കൊണ്ടുചെന്ന് കുടുംബങ്ങള്‍ തോറും ചുമന്ന് കൊണ്ടുപോയി കൊടുത്ത് ആത്മാക്കളെ യേശുവിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ പരിശ്രമിച്ചിരുന്നു. ആത്മാക്കളുടെ രക്ഷയോടൊപ്പം തപസ്സിനും പ്രായശ്ചിത്തത്തിനും വേണ്ടിയുള്ള തന്‍റെ ഉള്‍വിളി തിരിച്ചറിഞ്ഞ ഫിലോസഫി പഠന കാലഘട്ടത്തില്‍ തന്നെ ഏതാനും സഹോദരന്മാരോടുകൂടെ വനത്തിലേയ്ക്ക് പോയി പ്രാര്‍ത്ഥിച്ച വട്ടായിലച്ചന്‍ തന്‍റെ ഈ ഉള്‍വിളി മേജര്‍ സെമിനാരി അധികൃതരോടും തിയോളജി പഠനകാലത്ത് അന്നത്തെ രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ ജോസഫ് ഇരിമ്പന്‍ പിതാവിനോടും പങ്കുവച്ചുകൊണ്ടിരുന്നു. വൈദികനായി ശുശ്രൂഷ ചെയ്യുമ്പോള്‍ ഇതെല്ലാം നിവര്‍ത്തിതമാകും എന്ന് പിതാവില്‍ നിന്ന് ലഭിച്ച പൈതൃക ഉപദേശം ഹൃദയപൂര്‍വം സ്വീകരിച്ച അച്ചന്‍ 1994 ല്‍ പാലക്കാട് രൂപതയില്‍ വൈദികനായി. ആദ്യം ഇടവക വികാരിയായും പിന്നീട് കൃപാവര്‍ഷസമൃദ്ധി നിറഞ്ഞ ശക്തനായ വചന പ്രഘോഷകനായും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി അച്ചന്‍ അത്യദ്ധ്വാനം ചെയ്തു. പ്രകടമായ ദൈവികശക്തി പ്രതിഫലിച്ചിരുന്ന അച്ചന്‍റെ ശുശ്രൂഷകളിലൂടെ ദൈവം വലിയ ഫലങ്ങളുളവാക്കി. ദൈവജനത്തെ വചനത്താലും പരിശുദ്ധാത്മാവിനാലും തൊട്ടുണര്‍ത്താന്‍ അച്ചനെ അവിടുന്ന് ഉപയോഗിച്ചു. അപ്പോഴും ആത്മാക്കളുടെ നാശത്തില്‍ അതീവ ദുഃഖിതനായിരുന്ന അച്ചന്‍റെ ആത്മാവിനെ പരിശുദ്ധാത്മാവ് മറ്റെന്തിനോ വേണ്ടി നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം മാര്‍. ജേക്കബ് മനത്തോടത്ത് പിതാവിനോട് പറയുകയും ചിലപ്പോഴെല്ലാം എഴുതി കൊടുക്കുകയും ചെയ്യുകയുണ്ടായി. ഇവയിലൂടെയെല്ലാം PDM താപസ സമൂഹം രൂപീകരിക്കാന്‍ അച്ചനെ ദൈവം ഒരുക്കുകയായിരുന്നു.

വൈദികരുടെ ധ്യാനങ്ങള്‍ നടത്തിയും, സമര്‍പ്പിതരുടെ നവീകരണത്തിനുവേണ്ടി സാഹചര്യങ്ങളൊരുക്കിയും, അല്മായരെ പരിശീലിപ്പിച്ച് അയച്ചും, അല്മായ മിഷനറി സംഘങ്ങള്‍ രൂപീകരിച്ചും, കൂടെയുള്ള വൈദികരെ ഒരുക്കി ലോകസുവിശേഷ വല്‍ക്കരണത്തിനുവേണ്ടി അയച്ചും, മീഡിയകളിലൂടെ ശക്തമായി ശുശ്രൂഷ ചെയ്തും സഭയെ പ്രതികൂല സാഹചര്യങ്ങളില്‍ ശക്തിപ്പെടുത്തിയപ്പോള്‍ PDM ന്റെ വരും തലമുറകള്‍ക്കുള്ള കാരിസം അച്ചനില്‍ തെളിയുകയായിരുന്നു. അനുകൂലവും പ്രതികൂലവുമായ എല്ലാ കാര്യങ്ങളിലും പിതാവിനെ അനുസരിച്ചപ്പോഴും, താമസ കാര്യങ്ങളില്‍ താപസ ജീവിതം നയിച്ചപ്പോഴും, താലന്തുകളെല്ലാം ക്രിയാത്മകമായി ഉപയോഗിച്ച് ബ്രഹ്മചര്യ ജീവിതത്തില്‍ പുഷ്പിക്കാന്‍ യത്നിച്ചപ്പോഴും, എല്ലാവരെയും കൂട്ടായ്മയില്‍ ഒരുമിപ്പിക്കാന്‍ അദ്ധ്വാനിച്ചപ്പോഴും PDM താപസ സമൂഹത്തിന്‍റെ സ്ഥാപനത്തിനുവേണ്ടി അച്ചനെ ദൈവം രൂപപ്പെടുത്തുകയായിരുന്നു.

]]>
https://pdmkuravilangad.org/blog/%e0%b4%ab%e0%b4%be-%e0%b4%b8%e0%b5%87%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b0%e0%b5%8d-%e0%b4%96%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af/feed/ 0 68
മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ്: https://pdmkuravilangad.org/blog/%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d-%e0%b4%9c%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%ac%e0%b5%8d-%e0%b4%ae%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4/ https://pdmkuravilangad.org/blog/%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d-%e0%b4%9c%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%ac%e0%b5%8d-%e0%b4%ae%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4/#respond Thu, 30 Nov 2023 05:41:04 +0000 https://bispage.in/demo/pdm/?p=66 1996 ല്‍ പാലക്കാട് രൂപതാദ്ധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ പിതാവില്‍ പരിശുദ്ധാത്മാവിന്‍റെ അനന്യസാധാരണമായ പ്രവര്‍ത്തനങ്ങള്‍ ഏവർക്കും ദൃശ്യമായിരുന്നു. രൂപതയില്‍ മറ്റനേകം കാര്യങ്ങളില്‍ എന്നപോലെ പിതാവിലുള്ള പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യവും നയിക്കലും വെളിപ്പെട്ട ഒന്നായിരുന്നു സെഹിയോന്‍ ധ്യാനകേന്ദ്രം (1997) സ്ഥാപിക്കാനുള്ള തീരുമാനം. തുടര്‍ന്നിങ്ങോട്ട് ദശലക്ഷക്കണക്കിന് ജനങ്ങളാണ് സെഹിയോന്‍ മിനിസ്ട്രീസിലൂടെ മാനസാന്തരത്തിലേയ്ക്കും നിത്യജീവനിലേയ്ക്കും കടന്നുവന്നത്. ഇതിലെല്ലാം ഉപരിയായ ഒരു ദൈവിക ഇടപെടലായിരുന്നു PDM ന്റെ സ്ഥാപനത്തില്‍ (2018) പിതാവിലൂടെ വെളിപ്പെട്ടത്. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ബിനോയി കരിമരുതിങ്കല്‍, മദർ എയ്മി എമ്മാനുവേൽ എന്നിവർ പിതാവിനോടൊത്തായിരിക്കുമ്പോള്‍ പിതാവില്‍ വിളങ്ങിയിരുന്ന ദൈവസ്നേഹം, ആത്മാക്കളുടെ നാശത്തിലുള്ള വേദന, തിരുസഭയുടെ നവീകരണത്തിനുവേണ്ടിയുള്ള അഭിവാഞ്ജ, വൈദികരുടെ വിശുദ്ധീകരണത്തിനുവേണ്ടിയുള്ള ദാഹം, ശക്തമായ വചനപ്രഘോഷണത്തിന്‍റെ കൃപ, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ആഴമേറിയ ബോധ്യം, വരദാനങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ഉറച്ച ബോധ്യം തുടങ്ങിയവ നേരിട്ട് അനുഭവിച്ചിട്ടുള്ളവയാണ്.
സക്രാരിക്കു മുന്‍പിലിരുന്ന് ധാരാളം സമയം പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുന്ന പിതാവ് വ്യക്തിപരമായ ജീവിതത്തില്‍ ലളിതമായ ജീവിതം നയിക്കാന്‍ നിഷ്ഠ പുലര്‍ത്തിയിരുന്നു. ഭാവിയില്‍ രൂപപ്പെടാനിരിക്കുന്ന PDM താപസ ജീവിത ശൈലിക്ക് വേണ്ടുന്ന ആഴമായ പ്രാര്‍ത്ഥനയും, ലളിത ജീവിതവും കര്‍ത്താവ് പിതാവിൽ അടിത്തറയിടുകയായിരുന്നു.

]]>
https://pdmkuravilangad.org/blog/%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d-%e0%b4%9c%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%ac%e0%b5%8d-%e0%b4%ae%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4/feed/ 0 66
PDM History https://pdmkuravilangad.org/blog/pdm-history/ https://pdmkuravilangad.org/blog/pdm-history/#respond Wed, 29 Nov 2023 17:08:27 +0000 https://bispage.in/demo/pdm/?p=40 കാലഘട്ടത്തിൽ അനിവാര്യമായ നവസുവിശേഷവത്കരണത്തിനും പുനഃസുവിശേഷവത്കരണത്തിനും ആത്മാവിന്റെ അഗ്നിയഭിഷേകം അനിവാര്യമാണ്. താപസജീവിതവും വചനപ്രഘോഷണവും മുഖ്യദൗത്യങ്ങളായി ഏറ്റെടുത്തു.

ലോകസുവിശേഷവത്കരണത്തിനായി ജീവാർപ്പണം ചെയ്യാൻ വിളിക്കപ്പെട്ടവരാണ് ദൈവകരുണയുടെ പ്രഘോഷകരായ പിഡിഎം വൈദീകർ. 2018 ഏപ്രിൽ 24 നു പാലക്കാട് രൂപതയിലെ അട്ടപ്പാടിയിൽ പയസ് യൂണിയനായി ആരംഭിച്ച ഈ സമൂഹം ദൈവകരുണയാൽ 2021 മെയ് 30 നു മോണസ്ട്രിയായി ഉയർത്തപ്പെട്ടിരുന്നു. തൊട്ടടുത്ത വർഷംതന്നെ 2022 ജനുവരി 1 നു പാലാ രൂപതയുടെ അദ്ധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ആശീർവാദത്താൽ മുത്തിയമ്മയുടെ മണ്ണായ കുറവിലങ്ങാട് നിന്നും PDM Monastery പ്രവർത്തനമാരംഭിച്ചു. പാലക്കാട് രൂപതയുടെ പുറത്തുള്ള ആദ്യത്തെ മോണസ്റ്ററിയാണ് പിഡിഎം കുറവിലങ്ങാട്. തിരുസഭയ്ക്ക് വേണ്ടിയുള്ള മധ്യസ്ഥ പ്രാർത്ഥനകൾ, വൈദീകർക്കും സമർപ്പിതർക്കുമുള്ള ശുശ്രൂഷകൾ, കുട്ടികൾക്കും യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായുള്ള വ്യത്യസ്തങ്ങളായ ദൈവരാജ്യ ശുശ്രൂഷകൾ, ദൈവവിളി ധ്യാനങ്ങൾ, സുവിശേഷവേലയ്ക്കുവേണ്ടുന്ന പരിശീലന ക്യാമ്പുകൾ തുടങ്ങിയ ശുശ്രൂഷകൾ Kuravilangad PDM ൽ നിന്നും ദൈവജനം സ്വീകരിച്ചുവരുന്നു.

]]>
https://pdmkuravilangad.org/blog/pdm-history/feed/ 0 40
Preachers Of Divine Mercy https://pdmkuravilangad.org/blog/hello-world/ https://pdmkuravilangad.org/blog/hello-world/#respond Wed, 29 Nov 2023 15:48:01 +0000 https://bispage.in/demo/pdm/?p=1 അനേകരുടെ നീണ്ടകാലത്തെ പ്രാർത്ഥനകൾക്കും വിലാപങ്ങൾക്കും ഉത്തരമായി ദൈവത്തിൽ നിന്നും ലഭിച്ച കരുണയാണ് PDM.

2018 ഏപ്രിൽ 24 നാണ് പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി (PDM) അഥവാ ദൈവകരുണയുടെ പ്രഘോഷകർ എന്ന പേരിൽ ഈ സന്ന്യാസ താപസസമൂഹം സ്ഥാപിക്കപ്പെട്ടത്. സീറോ മലബാർ സഭയിലെ പാലക്കാട് രൂപതയുടെ മുൻ മെത്രാനായിരുന്ന മാർ ജേക്കബ് മനത്തോടത്ത്, ഫാദർ സേവ്യർ ഖാൻ വട്ടായിൽ, ഫാദർ ബിനോയി കരിമരുതിങ്കൽ, സിസ്റ്റർ എയ്മി ഇമ്മാനുവേൽ ASJM എന്നിവരെയാണ് PDM താപസസമൂഹം ഭൂമിയിൽ സംജാതമാക്കുവാൻ ദൈവം തിരഞ്ഞെടുത്തത്.

]]>
https://pdmkuravilangad.org/blog/hello-world/feed/ 0 1