വൈദികരുടെ ധ്യാനങ്ങള്‍ നടത്തിയും, സമര്‍പ്പിതരുടെ നവീകരണത്തിനുവേണ്ടി സാഹചര്യങ്ങളൊരുക്കിയും, അല്മായരെ പരിശീലിപ്പിച്ച് അയച്ചും, അല്മായ മിഷനറി സംഘങ്ങള്‍ രൂപീകരിച്ചും, കൂടെയുള്ള വൈദികരെ ഒരുക്കി ലോകസുവിശേഷ വല്‍ക്കരണത്തിനുവേണ്ടി അയച്ചും, മീഡിയകളിലൂടെ ശക്തമായി ശുശ്രൂഷ ചെയ്തും സഭയെ പ്രതികൂല സാഹചര്യങ്ങളില്‍ ശക്തിപ്പെടുത്തിയപ്പോള്‍ PDM ന്റെ വരും തലമുറകള്‍ക്കുള്ള കാരിസം അച്ചനില്‍ തെളിയുകയായിരുന്നു. അനുകൂലവും പ്രതികൂലവുമായ എല്ലാ കാര്യങ്ങളിലും പിതാവിനെ അനുസരിച്ചപ്പോഴും, താമസ കാര്യങ്ങളില്‍ താപസ ജീവിതം നയിച്ചപ്പോഴും, താലന്തുകളെല്ലാം ക്രിയാത്മകമായി ഉപയോഗിച്ച് ബ്രഹ്മചര്യ ജീവിതത്തില്‍ പുഷ്പിക്കാന്‍ യത്നിച്ചപ്പോഴും, എല്ലാവരെയും കൂട്ടായ്മയില്‍ ഒരുമിപ്പിക്കാന്‍ അദ്ധ്വാനിച്ചപ്പോഴും PDM താപസ സമൂഹത്തിന്‍റെ സ്ഥാപനത്തിനുവേണ്ടി അച്ചനെ ദൈവം രൂപപ്പെടുത്തുകയായിരുന്നു.
]]>Monastic life with Apostolic Ministry എന്ന ആധ്യാത്മികശൈലിയാണ് പിഡിഎം അംഗങ്ങൾ പിന്തുടരുക. അതായത് നിർദ്ധിഷ്ഠിത താപസസമൂഹത്തിൽ സമൂഹജീവിതം നയിച്ചുകൊണ്ട് കൗദാശിക ജീവിതത്തിലൂടെയുംഎല്ലാ യാമങ്ങളിലുമുള്ള യാമപ്രാർഥനകളിലൂടെയും, വചനവായനയിലൂടെയും വചനാധിഷ്ഠിതധ്യാനത്തിലൂടെയും ജീവിതത്തിലൂടെയും ദൈവൈക്യം സാധ്യമാക്കി സാക്ഷ്യജീവിതം നൽകിക്കൊണ്ട് പ്രാർത്ഥന, പരിഹാരം, ഡെലിവറൻസ്, വരദാനങ്ങൾ ഉപയോഗിച്ചു വചനപ്രഘോഷണവും സുവിശേഷവേലയും ചെയ്തുകൊണ്ട് ദൈവത്തിന്റെ അനന്തകരുണ സർവ്വസൃഷ്ടികളോടും പ്രഘോഷിച്ചു വൈദീകരുടെയും സന്യസ്തരുടെയും ശാക്തീകരണവും ആത്മാക്കളുടെ നിത്യരക്ഷയും ലോകസുവിശേഷവത്കരണവും സാധിതമാക്കി യേശുവിന്റെ രണ്ടാം വരവിനുവേണ്ടി ദൈവജനത്തെ ഒരുക്കുക എന്ന ലക്ഷ്യത്തിലേക്ക് പ്രയാണംചെയ്യുന്നവരാണ് പിഡിഎം താപസ അംഗങ്ങൾ.
ആപ്തവാക്യം
ക്രിസ്തുവിനും സഭയ്ക്കും വേണ്ടി
സഹായം ദൈവത്തിൽ നിന്ന്
2018 ഏപ്രിൽ 24 നാണ് പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി (PDM) അഥവാ ദൈവകരുണയുടെ പ്രഘോഷകർ എന്ന പേരിൽ ഈ സന്ന്യാസ താപസസമൂഹം സ്ഥാപിക്കപ്പെട്ടത്. സീറോ മലബാർ സഭയിലെ പാലക്കാട് രൂപതയുടെ മുൻ മെത്രാനായിരുന്ന മാർ ജേക്കബ് മനത്തോടത്ത്, ഫാദർ സേവ്യർ ഖാൻ വട്ടായിൽ, ഫാദർ ബിനോയി കരിമരുതിങ്കൽ, സിസ്റ്റർ എയ്മി ഇമ്മാനുവേൽ ASJM എന്നിവരെയാണ് PDM താപസസമൂഹം ഭൂമിയിൽ സംജാതമാക്കുവാൻ ദൈവം തിരഞ്ഞെടുത്തത്.
]]>