നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” എന്ന ദിവ്യകൽപ്പന ശിരസ്സാവഹിച്ചുകൊണ്ടു പ്രാർത്ഥന, പരിഹാരം, ഡെലിവറൻസ്( വിടുതൽ ശുശ്രൂഷ ), വരദാനങ്ങൾ ഉപയോഗിച്ചുള്ള വചനശുശ്രൂഷ ഇവയിലൂടെ ദൈവകരുണ പ്രഘോഷിച്ചു വൈദീകരുടെയും സമർപ്പിതരുടെയും ശാക്തീകരണവും ആത്മാക്കളുടെ നിത്യരക്ഷയും ലോകസുവിശേഷവത്കരണവും സാധിതമാക്കി യേശുവിന്റെ രണ്ടാം വരവിനുവേണ്ടി ദൈവജനത്തെ ഒരുക്കുക എന്ന അടിയന്തര സുവിശേഷവിളിയോടുള്ള പ്രത്യുത്തരമാകുവാനാണ് ദൈവകരുണയുടെ പ്രഘോഷകരായ പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി (പിഡിഎം) താപസ സമൂഹം (മോണസ്റ്ററി) രൂപപ്പെട്ടിരിക്കുന്നത്.

Monastic life with Apostolic Ministry എന്ന ആധ്യാത്മികശൈലിയാണ് പിഡിഎം അംഗങ്ങൾ പിന്തുടരുക. അതായത് നിർദ്ധിഷ്ഠിത താപസസമൂഹത്തിൽ സമൂഹജീവിതം നയിച്ചുകൊണ്ട് കൗദാശിക ജീവിതത്തിലൂടെയുംഎല്ലാ യാമങ്ങളിലുമുള്ള യാമപ്രാർഥനകളിലൂടെയും, വചനവായനയിലൂടെയും വചനാധിഷ്ഠിതധ്യാനത്തിലൂടെയും ജീവിതത്തിലൂടെയും ദൈവൈക്യം സാധ്യമാക്കി സാക്ഷ്യജീവിതം നൽകിക്കൊണ്ട് പ്രാർത്ഥന, പരിഹാരം, ഡെലിവറൻസ്, വരദാനങ്ങൾ ഉപയോഗിച്ചു വചനപ്രഘോഷണവും സുവിശേഷവേലയും ചെയ്തുകൊണ്ട് ദൈവത്തിന്റെ അനന്തകരുണ സർവ്വസൃഷ്ടികളോടും പ്രഘോഷിച്ചു വൈദീകരുടെയും സന്യസ്തരുടെയും ശാക്തീകരണവും ആത്മാക്കളുടെ നിത്യരക്ഷയും ലോകസുവിശേഷവത്കരണവും സാധിതമാക്കി യേശുവിന്റെ രണ്ടാം വരവിനുവേണ്ടി ദൈവജനത്തെ ഒരുക്കുക എന്ന ലക്ഷ്യത്തിലേക്ക് പ്രയാണംചെയ്യുന്നവരാണ് പിഡിഎം താപസ അംഗങ്ങൾ.

ആപ്തവാക്യം
ക്രിസ്തുവിനും സഭയ്ക്കും വേണ്ടി
സഹായം ദൈവത്തിൽ നിന്ന്

Leave a Reply

Your email address will not be published. Required fields are marked *